കഴിഞ്ഞ ആഴ്ച കൈക്ക് ചെറിയ ഒരു പണി കിട്ടി വീട്ടില്‍ ഇരിക്കുമ്പോഴാ ചേച്ചീടെ ഫോണ്‍ വരുന്നത്. നീ വീട്ടില്‍ ഉണ്ടല്ലോ, ഇങ്ങോട്ട് വന്നു പിള്ളേരെ രണ്ടും അങ്ങോട്ട് പെറുക്കികൊണ്ട് പോടാ.
വെള്ളിടി വെട്ടിയത് അച്ഛന്റേം അമ്മേടേം നെഞ്ചിലാ. ഒമ്പതും നാലും വയസ്സേ ഉള്ളെങ്കിലും ജയറാം പറഞ്ഞ പോലെയാ. ഒരു ലക്ഷം രൂപ വില ഉള്ള സ്ഥലത്ത് ഇതുങ്ങളെ കൊണ്ട്പോയി വെറും രണ്ടു ദിവസം താമസിപ്പിച്ചാ മതി, വില ശൂന്ന് താഴോട്ടു വന്നു ആയിരം രൂപ ആകും.
കുട്ടികള്‍ വന്നതിന്റെ പിറ്റേ ദിവസം തന്നെ തോട്ടിലെ സകല മീനേം പിടിച്ചു കൊന്നു, പൂച്ചയെ നാട് കടത്തി, അമ്മേടെ ചെടിഎല്ലാം പറിച്ചു വേര് ഉണ്ടോ എന്ന് നോക്കി, കോഴികളെ ഓടിച്ചിട്ട് മുട്ട ഇടീക്കാന്‍ നോക്കി, ഭിത്തി മുഴുവന്‍ ചുവര്‍ചിത്രങ്ങള്‍ വരച്ചു....
ഒറ്റ ദിവസം കൊണ്ട് അമ്മേടെം അച്ഛന്റേം അടപ്പ് ഇളകി.
ഇതുങ്ങളെ ഒതുക്കാന്‍ അച്ഛന് ആണ് വഴി കണ്ടു പിടിച്ചത്.
അറ്റിക്കില്‍ [തട്ടുംപുറം എന്ന് അമേരിക്കേല് പറയും] കേറി ഒരു വലിയ പെട്ടി എടുത്തോണ്ട് വന്നു. അതില്‍ നിറയെ എന്റെ പഴയ ബാലരമ, ബാലമംഗളം, പൂമ്പാറ്റ, ബാലഭൂമി ഒക്കെ ആണ്. മുതിര്‍ന്നപ്പോഴും അതൊന്നും കളയാന്‍ തോന്നിയില്ല.
കുട്ടിക്കാലത്ത് അച്ഛനും അമ്മയും എന്നെ ഒതുക്കിയിരുന്നത് ഈ ബുക്കുകള്‍ വെച്ചിട്ടാ. അത് ഇതുങ്ങളുടെ നേരെ പ്രയോഗിക്കാനാ ശ്രമം. നോക്കാം.
കുട്ടികളും താല്പര്യത്തോടെ പെട്ടിയുടെ ചുറ്റും കൂടി നിക്കുന്നത് കണ്ടപ്പോ ഞാനും കൂടെ കൂടി. അച്ഛന് പെട്ടി തുറന്നു.
ഒരു നിമിഷം.
ഡീടീഎസ്സില് ആണ് ഇടി വെട്ടിയത്...മൊത്തം ഇരുട്ട്...ഹൂ എന്നൊരു സൌണ്ട് മാത്രം ചെവിയില്‍.
പെട്ടിയില്‍ ഒറ്റ ബുക്ക് ഇല്ല, എല്ലാം ചിതല് പിടിച്ചു പോയിരിക്കുന്നു. കുറച്ചു മണ്ണും പേപ്പര്‍ കഷ്ണങ്ങളും മാത്രം.
ചേച്ചീ, ദേ അപ്പ കരയുന്നു...ഇളയ കുട്ടി പറയുന്നത് കേട്ടാണ് ബോധത്തിലേക്ക് തിരിച്ചു വന്നത്. അറിയാതെ കണ്ണ് നിറഞ്ഞു പോയി എന്നുള്ളത് സത്യം. എന്റെ പ്രിയപ്പെട്ട ബാല്യം ആണ് ഈ ചിതലരിച്ചു കിടക്കുന്നതെന്ന് അവര്‍ അറിയുന്നുണ്ടോ? എന്നേക്കുമായി നഷ്ടപ്പെട്ട ആ നല്ല ദിവസങ്ങളുടെ അവസാന ഓര്‍മയും നഷ്ടമായിരിക്കുന്നു. ഏകാന്തതകളില്‍ എന്റെ ചുറ്റും ഓടികളിച്ച എന്റെ പ്രിയപ്പെട്ട മായാവിയും, ലുട്ടാപ്പിയും, ഡിങ്കനും ഒക്കെയാണ് ഒരു പിടി മണ്ണായി ഈ കിടക്കുന്നത്.
അമ്മ ആ പെട്ടി വെളിയില്‍ കൊണ്ട് കളയുമ്പോ എന്റെ മനസ്സ്ഹൃദയരക്തം കൊണ്ട് ചോപ്പിച്ച ഒരു കുഞ്ഞുപൂവ് അര്‍പ്പിക്കുകയായിരുന്നു...വായിക്കാനും അതിലൂടെ ഒരു അത്ഭുതലോകം കണ്ടെത്താനും പഠിപ്പിച്ച എന്റെ പ്രിയ ചങ്ങാതിമാരെ നിങ്ങള്‍ക്ക് ഈ പ്രിയ കൂട്ടുകാരന്റെ വിട...
Subscribe to:
Post Comments (Atom)

ഹോ.....
ReplyDeleteനീ എന്നെ കുട്ടിക്കാലത്തിലെയ്ക്ക് കൂട്ടിക്കൊണ്ടു പോയല്ലോടാ കൊച്ചനേ.....
സംഭവം കിടു...
എന്നാലും പോയല്ലോട ചെക്കാ ..ശോ..
ReplyDeleteമണ്ടൂസേ നീ എഴുത്ത് ഇനിം എഴുത്ത് എഴുതി എഴുതി ബെര്ലിയെക്കാലും വലിയ ഒരു വെരളി ആവണം
ദീര്‍ഖ സുമഗലി ഭവ
നന്നായിട്ടുണ്ട്..തുടര്‍ന്നും എഴുതൂ...
ReplyDeleteഎനിക്കും സങ്കടായി..സൊ പോയല്ലോ..
ReplyDeleteഅരങ്ങേറ്റം അടിപൊളി ..!!
ReplyDeleteഎന്ടെല് ഇപ്പോളും ഉണ്ട് ബാലരമേം പൂമ്പാറ്റേം. നമുക്ക് ഷെയര്‍ ചെയ്തു വായിക്കാം. പൈക്കോ ക്ലാസ്സിച്സ് ആണ് എന്റെ ഫവേരിട്റ്റ്. അതിപ്പോ എവിടേം ഇല്ല :(
ReplyDeleteകൊള്ളാം... ആസ്ലംഷകള് :)
ReplyDelete